സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 മെയ് 2022 (17:03 IST)
തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി പി.എസ്.സി ഈ മാസം 15 ന് തിരുവനന്തപുരം ജില്ലയില്‍ നടത്തുന്ന പരീക്ഷ എഴുതാനുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നിശ്ചിത സമയത്തിന് മുന്‍പായി എത്തിച്ചേരുന്നതിന് വേണ്ടി റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, എന്നിവടങ്ങളില്‍ നിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സര്‍വ്വീസുകള്‍ നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബോണ്ട് സര്‍വ്വീസുകള്‍ ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന ഉദ്യോ?ഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകുന്നതിന് മുന്‍കൂട്ടി യൂണിറ്റുകളില്‍ റിസര്‍വേഷന്‍ നടത്താവുന്നതുമാണ്.