യുക്രൈന്‍-റഷ്യ യുദ്ധം: കീവില്‍ നിന്ന് ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുഎന്‍ മനുഷ്യാവകാശ തലവന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 മെയ് 2022 (15:35 IST)
യുക്രൈന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് ആയിരക്കണക്കിന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുഎന്‍ മനുഷ്യാവകാശ തലവന്‍ മിഷേല്‍ ബാച്ച്‌ലറ്റ് പറഞ്ഞു. റഷ്യ ഫെബ്രുവരി 24നാണ് യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചത്. അതേസമയം യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈന്‍ നാഷണല്‍ ഗാര്‍ഡിലെ 561 സൈനികര്‍ കൊല്ലപ്പെട്ടതായി യുഎന്‍ജി മേധാവി പറഞ്ഞു. ഏപ്രില്‍ പകുതിയോടെ 2500-3000 യുക്രൈന്‍ സൈനികര്‍ കൊല്ലപ്പെട്ടു. കൂടാതെ പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :