ഇടുക്കിയിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ട്; മലങ്കര ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 മെയ് 2022 (14:55 IST)
സംസ്ഥാനത്ത് വൈകുന്നേരത്തോടെ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കിയിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മലങ്കര ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം ആന്ധ്രയില്‍ കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്. നിരവധിവീടുകള്‍ തകര്‍ന്നിട്ടുണ്ട്. വീടിന് തകരാര്‍ സംഭവിച്ചവര്‍ക്ക് രണ്ടായിരം രൂപയും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് ആയിരം രൂപയും ആന്ധ്ര സര്‍ക്കാര്‍ ആദ്യഘട്ടമായി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :