സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 12 മെയ് 2022 (12:19 IST)
പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായ 30 വയസില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷത്തില്‍ അധികരിക്കരുത്. താമസ-ഭക്ഷണ സൗകര്യമുള്ള ഒരു മാസ പരിശീലനത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് പ്രവേശനം.
ഇവര്‍ക്ക് കേരളത്തിലോ പുറത്തോ പഠിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 1. വിശദ വിവരങ്ങള്‍ പട്ടിക വര്‍ഗ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.