പത്തനംതിട്ടയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: 20തോളം പേര്‍ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ജനുവരി 2023 (13:08 IST)
പത്തനംതിട്ടയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20തോളം പേര്‍ ആശുപത്രിയില്‍. കൈപ്പട്ടൂരിലാണ് സംഭവം. കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറിയും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

എന്നാല്‍ പരിക്ക് സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സ്ഥലത്ത് ഇതിനുമുമ്പും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :