സഭയും സർക്കാറും ബിഷപ്പിനെ സംരക്ഷിക്കുന്നു; പ്രതിഷേധ ധർണയുമായി കന്യാസ്‌ത്രീകളും

സഭയും സർക്കാറും ബിഷപ്പിനെ സംരക്ഷിക്കുന്നു; പ്രതിഷേധ ധർണയുമായി കന്യാസ്‌ത്രീകളും

കൊച്ചി| Rijisha M.| Last Modified ശനി, 8 സെപ്‌റ്റംബര്‍ 2018 (11:47 IST)
കന്യാസ്‌ത്രീയുടെ ലൈംഗിക പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്‌റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിൽ പ്രതിഷേധ ധർണ. പരാതി നൽകിയ കന്യാസ്‌ത്രീകളുടെ കുടുംബാംഗങ്ങൾ നടത്തുന്ന പ്രതിഷേധ ധർണയിൽ കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്‌ത്രീകളും പങ്കെടുക്കുന്നുണ്ട്.

ജോയിന്റെ ക്രിസ്‌ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് കന്യാസ്‌ത്രീകളും പ്രതിഷേധ ധർണയിൽ പങ്കെടുക്കുന്നത്. പരാതിയിൽ സഭയും സർക്കാരും തങ്ങളെ കൈവിട്ടെന്നും ഇരയായ കന്യാസ്‌ത്രീയ്‌ക്കൊപ്പം ഉറച്ചുനിൽക്കുമെന്നും നീതി നിഷേധിക്കപ്പെടുന്നതിനാൽ സമരത്തിനിറങ്ങുമെന്നും ഇവർ പറഞ്ഞിരുന്നു.

ബിഷപ്പിനെ അറസ്‌റ്റ് ചെയ്യുന്നില്ലെന്ന് മനസ്സിലാക്കിയതോടെയാണ് കന്യാസ്‌ത്രീകൾ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരയായ കന്യാസ്‌ത്രീയടക്കം ആറുപേർ ബിഷപ്പിനെതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :