റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലി പിൻവലിയ്ക്കില്ലെന്ന് കർഷകർ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 18 ജനുവരി 2021 (08:10 IST)
ഡൽഹി: കാർഷിക നിയങ്ങളിൽ പ്രതിഷേധിച്ച് റിപ്പബ്ലിക്ക് ദിനത്തിൽ പ്രഖ്യാപിച്ച ട്രാക്ടർ റാലി പിൻവലിയ്ക്കില്ലെന്ന് കർഷകർ. കർഷക സംഘടനയുടെ കൂട്ടായ്മയായ സംയുക്ത് കർഷക മോർച്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കർഷക സംഘടനകളുടെ കൊടിയ്ക്കൊപ്പം ദേശീയ പതാകയും ട്രാക്ടറിൽ കെട്ടും. രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ പ്രതിഷേധത്തിൽ ഉപയോഗിയ്കില്ല. ഡൽഹിയിൽ എത്താൻ സാധിയ്ക്കാത്തവർ അവരുടെ ഗ്രാമങ്ങളിൽ ട്രാക്ടർ റാലി സംഘടിപ്പിയ്ക്കും എന്നും കർഷക നേതാക്കൾ വാത്താ സമ്മേളനത്തിൽ പറഞ്ഞു. റിപ്പബ്ലിക് ഡേ പരേഡ് തടസപ്പെടുത്തില്ലെന്നും നഗരത്തിന് ചുറ്റുമുള്ള ഔട്ടർ റിങ് റോഡിലൂടെയായിരിയ്ക്കും 50 കിലോമീറ്റർ നീളമുള്ള ട്രാക്ടർ റാലി സംഘടിപ്പിയ്ക്കുക എന്നും കർഷകർ വ്യക്തമാക്കി. റാലിയെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ എതിർത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :