സിബിഐ റെയിഡിനിടെ കരിപ്പൂർ എയർപോർട്ടിൽനിന്നും കസ്റ്റംസ് ഉദ്യോഗസ്ഥൻ 5 ലക്ഷം രൂപ പുറത്തുകടത്തി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 18 ജനുവരി 2021 (08:27 IST)
കരിപ്പൂർ: കഴിഞ്ഞ ദിവസങ്ങളിൽ കരിപ്പൂർ എയർപോർട്ടിൽ സി‌ബിഐ നടത്തിയ പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥൻ അഞ്ചുലക്ഷം രൂപ എയർപോർട്ടിൽനിന്നും പുറത്തുകടത്തിയതായി സിബിഐയ്ക്ക് വിവരം ലഭിച്ചു. പരിശോധനയ്ക്കായി സിബിഐ എത്തി എന്ന വിവരം അറിഞ്ഞതോടെ കസ്റ്റംസിലെ ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ കസ്റ്റംസ് ഹാളിലുണ്ടായിരുന്ന കള്ളക്കടത്ത് സംഘങ്ങളെ ഉപയോഗിച്ച് 5 ലക്ഷം രൂപ പുറത്തുകടത്തിയതായാണ് വിവരം ലഭിച്ചിരിയ്ക്കുന്നത്. 50000 മുതൽ ഒരു ലക്ഷം വരെ പലരുടെ കൈവശം നൽകിയാണ് പണം പുറത്തുകടത്തിയത്. സിബിഐ നടത്തിയ റെയിഡിൽ മുന്നര ലക്ഷം രൂപയും അരക്കിലോയിലധികം സ്വർണവും കണ്ടെത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :