എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:36 IST)
ശബരിമല:
ശബരിമല ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശിയ്ക്കാണ് നിലയ്ക്കലില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.
ശബരിമല ദര്‍ശനത്തിനായി നാല്പത്തെട്ടു മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റുമായി വരാനാണ് നിര്‍ദ്ദേശം. അല്ലെങ്കില്‍ നിലയ്ക്കലില്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരും. അതിനാലാണ് ഇദ്ദേഹത്തിന് നിലയ്ക്കലില്‍ പരിശോധന നടത്തിയതും രോഗം സ്ഥിരീകരിച്ചതും.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ റാന്നി കാര്‍മ്മല്‍ എഞ്ചിനീയറിംഗ് കോളേജിലുള്ള സി.എഫ്.എല്‍.ടി.സി യിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ നിന്ന് ഇദ്ദേഹം ഒറ്റയ്ക്കാണ് ശബരിമല ദര്ശനത്തിന് എത്തിയത്.