സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും അടുത്തമാസം വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

ശ്രീനു എസ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (13:11 IST)
സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും അടുത്തമാസം വാക്‌സിന്‍ നല്‍കാന്‍ തീരുമാനമായി. ജയില്‍ ഡിജിപി ആഭ്യന്തര- ആരോഗ്യ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. അതേസമയം 45വയസിനു മുകളിലുള്ളവര്‍ക്ക് ഈമാസം തന്നെ വാക്‌സിന്‍ നല്‍കും.

അതേസമയം ഇന്ന് കാക്കനാട് ജില്ലാ ജയിലിലെ 60 തടവുകാര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ഏറ്റവും അധികം കൊവിഡ് ബാധിതരായ തടവുകാര്‍ ഉള്ളത് എറണാകുളത്താണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :