തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തിരിക്കണമെന്ന് ജില്ലാ കളക്ടര്‍

ശ്രീനു എസ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (10:45 IST)
ജില്ലയില്‍ കോവിഡ് വാക്സിനേഷന്‍ എടുക്കാനുള്ളവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്തിരിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഇന്നും നാളെയും(ഏപ്രില്‍ 23, 24) സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ മാത്രമേ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ്
നല്‍കുകയുള്ളൂ എന്നും കളക്ടര്‍ അറിയിച്ചു.

ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ വെള്ളിയും ശനിയും കോവാക്സിന്‍ കുത്തിവയ്പ്പ് നല്‍കും. മറ്റുള്ള സ്ഥാപനങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന്‍ ആയിരിക്കും നല്‍കുക. ഞായറാഴ്ച കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് ഉണ്ടായിരിക്കുന്നതല്ല.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ കോവാക്സിന്‍ ഫസ്റ്റ് ഡോസും വലിയതുറ കോസ്റ്റല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കോവാക്സിന്‍ സെക്കന്‍ഡ് ഡോസും
നല്‍കും. താലൂക്ക് ആശുപത്രികളിലും ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലും തിങ്കള്‍ മുതല്‍ ശനി വരെ കോവിഷീല്‍ഡ് വാക്സിന്‍ സെക്കന്‍ഡ് ഡോസ് മാത്രമേ നല്‍കുകയുള്ളൂ. മറ്റ് മേജര്‍
ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി
എത്തുന്നവര്‍ക്ക്
കോവീഷീല്‍ഡ് ഫസ്റ്റ്
ഡോസും സെക്കന്‍ഡ് ഡോസും നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :