1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Husband hide after wife's suicide

ഭാര്യയുടെ ആത്മഹത്യക്ക് പിന്നാലെ ഭര്‍ത്താവിനെ കാണാതായി

Kerala news news update suicide
വീടിനുള്ളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യയ്ക്ക് ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്ന് അറിഞ്ഞതോടെ ഭര്‍ത്താവിനെ കാണാതെയായി. ഇയാള്‍ സഞ്ചരിച്ച കാര്‍ വെണ്മണി പുലക്കടവ് പാലത്തിനടുത്തുവെച്ച് കണ്ടെത്തി. പോലീസും അഗ്‌നിരക്ഷാ സേനയും അച്ചന്‍കോവിലാറ്റിനു സമീപത്ത് തിരച്ചില്‍ നടത്തി. കാറിനുള്ളിലെ പരിശോധനയില്‍ രക്തം കൊണ്ട് 'ഐ ലവ് യു അമ്മുക്കുട്ടി' എഴുതി വെച്ചിരുന്നു. കുളക്കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് രക്തം കണ്ടെന്നും പോലീസ് പറഞ്ഞു.
 
വീടിന്റെ മുകള്‍ നിലയിലുള്ള കിടപ്പുമുറിയില്‍ ശനിയാഴ്ച ഉച്ചയോടെ 12 മണിക്ക് ആയിരുന്നു കുളനട വടക്കേക്കരപ്പടി മലദേവര്‍കുന്ന് ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തില്‍ ലിജി (അമ്മു -25) ഷാളി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അരുണ്‍ ബാബു തന്നെയാണ് പന്തളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ എത്തിച്ചത്.
 
അരുണ്‍ ആറ്റില്‍ ചാടിയത് എന്നതാണ് പോലീസിന്റെ നിഗമനം. ജലനിരപ്പ് ഉയര്‍ന്നതിനാലും അടിയൊഴുക്ക് ഉള്ളതിനാലും തിരച്ചിന് ബുദ്ധിമുട്ടുണ്ട്. വെണ്‍മണി, പന്തളം,ഇലവുംതിട്ട പോലീസ് അന്വേഷണം നടത്തുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് ചേതലൂര്‍ കുനംപ്ലാക്കല്‍ വീട്ടില്‍ ദിലിമോന്റെ മകള്‍ ലിജി.  
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സൂചന; സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ