1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pregnant wild elephant dies in Kerala after cracker filled pineapple explodes in her mouth

ഗർഭിണിയായ ആനയെ കൊന്ന സംഭവം; പ്രതിഷേധമറിയിച്ച് സിനിമാതാരങ്ങൾ

ഗർഭിണിയായ ആന
സ്ഫോടക വസ്തുക്കൾ നിറച്ച പൈനാപ്പിൾ  ഭക്ഷിച്ച് ഗർഭിണിയായ ആനയെ കൊന്നവരുടെ ചെയ്തിക്കെതിരെ നിരവധിപേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പൃഥ്വിരാജ്, നീരജ് മാധവ്, ഗൗരിനന്ദ, രാകേഷ് ശർമ എന്നീ പ്രമുഖരും ഉണ്ട് ഈ കൂട്ടത്തിൽ.
 
‘ഈ ഭൂമിയിൽ ജീവിക്കാൻ അർഹതയില്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മൾ ചെയ്തു കഴിഞ്ഞു’ -എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്.
 
ഭൂമി മനുഷ്യരുടേത് മാത്രമാണോ? മൃഗങ്ങളുടെ ആവാസ വ്യവസ്ഥയായ കാട്ടിൽ കയറി ചെന്ന് മരം വെട്ടി, മണ്ണുമാന്തി, വിള വെച്ച് അതുവഴി വന്ന ആനയെ പന്തംകൊളത്തി ഓടിച്ച മനുഷ്യർക്കിടയിൽ അവബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ‘ജംഗിൾ സ്പീക്‍സ്’ എന്ന സീരിയൽ തുടങ്ങിയതെന്നും നീരജ് മാധവ് പറഞ്ഞു.
 
‘അൽപമെങ്കിലും മനുഷ്യത്വം ഉണ്ടായിരുന്നെങ്കിൽ ഈ പ്രവർത്തി ചെയ്യില്ലായിരുന്നു, കഷ്ടം’ - എന്ന് അയ്യപ്പനും കോശിയും സിനിമയിലൂടെ ശ്രദ്ധേയയായ നടി ഗൗരി നന്ദ ഫേസ്ബുക്കിൽ കുറിച്ചു.
 
ലോകത്തിലെ ഏറ്റവും മനോഹരമായ പദം മനുഷ്യനാണെന്നും അതുപോലെ ഏറ്റവും വൃത്തികെട്ട പദവും മനുഷ്യൻ തന്നെയാണെന്നും നടൻ രാജേഷ് ശർമ പറഞ്ഞു. 
About Writer
കെ ആര്‍ അനൂപ്