അനുബന്ധ വാര്‍ത്തകള്‍
- തെക്കുപടിഞ്ഞാറൻ കാലവർഷം വരുന്നു; മേയ് 16 വരെ കേരളത്തിൽ മഴ
- കെ.സി.വേണുഗോപാൽ മുഖ്യമന്ത്രി, ആഭ്യന്തരം രമേശ് ചെന്നിത്തലയ്ക്ക്; സതീശനെ ധനകാര്യത്തിൽ 'ഒതുക്കും'
- എസ്എസ്എല്‍സി ഫലം 2026: സര്‍ക്കാരിന്റെ അഭാവം, ഷെഡ്യൂള്‍ ചെയ്ത പ്രഖ്യാപനം അനിശ്ചിതത്വത്തില്‍
- എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം പ്രതിസന്ധിയിൽ; സംസ്ഥാനം ഭരണസ്തംഭനത്തിലേക്ക്
- ഷാഫി പറമ്പിൽ സതീശനു 'ചെക്ക്' വയ്ക്കാൻ പ്രധാന കാരണം ഇതാണ്
ഈ നാല് ജില്ലകളിൽ ഏഴ് ദിവസത്തേക്ക് ഭാഗിക വൈദ്യുതി നിയന്ത്രണം: കെ.എസ്.ഇ.ബി അറിയിപ്പ്
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ് സ്റ്റേഷനിലെ ട്രാൻസ്‌ഫോർമറിന്റെ തകരാർ പരിഹരിക്കാൻ വേണ്ടി ട്രാൻസ്‌ഫോർമർ പൂർണമായി ഓഫ് ചെയ്യേണ്ടിവരും
നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഭാഗികമായി വൈദ്യുതി തടസപ്പെടാൻ സാധ്യത.
പവർഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി. സബ് സ്റ്റേഷനിലെ ട്രാൻസ്‌ഫോർമറിന്റെ തകരാർ പരിഹരിക്കാൻ വേണ്ടി ട്രാൻസ്‌ഫോർമർ പൂർണമായി ഓഫ് ചെയ്യേണ്ടിവരും. തകരാർ പരിഹരിക്കാൻ എഴ് ദിവസത്തോളം വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്നു (ചൊവ്വാ) മുതൽ ഏഴ് ദിവസക്കാലയളവിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണത്തിനു സാധ്യതയുള്ളതായി കെഎസ്ഇബി അറിയിച്ചു.