തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (15:58 IST)
പാഴ്സല്‍ അയച്ചത് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് തപാല്‍ വകുപ്പിനോട് 1000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കഴിഞ്ഞ 2013 നവംബര്‍ പത്താം തീയതി തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ വേദവതി ലഖ്നൌവിലേക്കയച്ച ലഡു അവിടെയെത്താന്‍ താമസിച്ചതാണ് തപാല്‍ വകുപ്പിന് വിനയായത്.
തിരുവനന്തപ്പുരം ആര്‍എംഎസില്‍ നിന്ന് 2013 നവംബര്‍ പത്താം തീയതിയാണ് വേദവതി പാഴ്സല്‍ അയച്ചത്. എന്നാല്‍ അത് കിട്ടിയത് 2014 ജനുവരി രണ്ടിനും. തുടര്‍ന്ന് വേദവതി നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെബി കോശി തപാല്‍ വകുപ്പിനോട് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കുകയായിരുന്നു.
തപാല്‍ വകുപ്പ് പാഴ്സല്‍ യഥാസമയം നല്‍കാത്ത ഉദ്യോഗസ്ഥനില്‍ നിന്ന് ഇത് ഈടാക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.