ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
തിങ്കള്‍, 26 മെയ് 2014 (12:21 IST)
റിസര്‍വ് ബാങ്ക് നടപ്പാക്കാനൊരുങ്ങുന്ന കേന്ദ്രീകൃത ബാങ്കിംഗ് (ചെറിയ ബാങ്കുകള്‍) സേവനങ്ങള്‍ക്കായി തപാല്‍ വകുപ്പിന് ശ്രമിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചു. ബാങ്കിംഗിന്റെ ഏതെങ്കിലും പ്രത്യേക സേവന മേഖല മാത്രം അനുവദിക്കുന്നതാണ് കേന്ദ്രീകൃത ലൈസന്‍സ്.
കേന്ദ്രീകൃത ലൈസന്‍സ് നേടിയ ശേഷം നിക്ഷേപങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന പേമെന്റ് ബാങ്കായി തപാല്‍ വകുപ്പിന് പ്രവര്‍ത്തിക്കാനാകുമെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നത്.
പോസ്റ്റ് ഓഫീസുകളുടെ നിലവിലെ സൗകര്യങ്ങള്‍ തന്നെ ഇതിനായി ഉപയോഗിക്കാനാകും. എന്നാല്‍, കേന്ദ്രീകൃത ലൈസന്‍സ് സ്വന്തമാക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനെ കുറിച്ച് തപാല്‍ വകുപ്പ് ഇനിയും പ്രതികരിച്ചിട്ടില്ല.
ഒരു സമ്പൂര്‍ണ ബാങ്കെന്ന പദവി ലഭിക്കാത്തതിനാലാണ് വകുപ്പ് ഇതേപ്പറ്റി പ്രതികരിക്കാത്തത്. കേന്ദ്രീകൃത ബാങ്കിംഗ് ലൈസന്‍സിനായുള്ള മാനദണ്ഡങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. നേരത്തേ സമ്പൂര്‍ണ ബാങ്കിംഗ് ലൈസന്‍സിനായി റിസര്‍വ് ബാങ്ക് അപേക്ഷ ക്ഷണിച്ചപ്പോള്‍ തപാല്‍ വകുപ്പും അതിനായി ശ്രമിച്ചിരുന്നു.
എന്നാല്‍ ഐ.ഡി.എഫ്.സി, ബന്ധന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയ്‌ക്കാണ് ലൈസന്‍സ് ലഭിച്ചത്. അതേസമയം, തപാല്‍ വകുപ്പിനെ ബാങ്കായി മാറ്റുന്നതില്‍ ധനമന്ത്രാലയം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലവില്‍ 22 പൊതുമേഖലാ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാരിന് കീഴില്‍ പുതിയൊരു ബാങ്ക് കൂടി ആവശ്യമില്ലെന്നുമായിരുന്നു ധനമന്ത്രാലയത്തിന്റെ നിലപാട്.