പാഴ്സല്‍ വാങ്ങിയ മട്ടണ്‍ ബിരിയാണിയില്‍ അട്ട

കരമന| WEBDUNIA|
PRO
ഹോട്ടലില്‍ നിന്നും പാഴ്‌സലായി വാങ്ങിയ മട്ടണ്‍ ബിരിയാണിയില്‍ അട്ട. ആലുവയില്‍ നിന്നും വരുംവഴി വട്ടവിള സ്വദേശി പ്രസന്നകുമാറാണ് മൂന്ന്‌ മട്ടന്‍ ബിരിയാണി പാഴ്‌സലായി വാങ്ങിയത്‌.

വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്നതിനിടയില്‍ ചത്ത അട്ടയെ കണ്ടെത്തുകയായിരുന്നു.പരാതി പറയുന്നതിനായി പ്രസന്നകുമാറും ഭാര്യയും കാറില്‍ ഹോട്ടലില്‍ എത്തി.

പരാതി വ്യാജമാണെന്ന്‌ ആരോപിച്ച്‌ ഉടമയുടെ നേതൃത്വത്തിലുള്ള സംഘം ദമ്പതികളെ തടഞ്ഞുവച്ചതായും പരാതിയുണ്ട്. ആരോഗ്യവിഭാഗം സ്‌ഥലത്തെത്തി ഹോട്ടല്‍ അടപ്പിച്ചു.
കരമന സ്വദേശിയുടെ റസ്‌റ്റോറന്റാണ്‌ അടച്ചു പൂട്ടിയത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :