നഷ്ടപ്രതാപം തിരികെ പിടിക്കാന്‍ തപാല്‍ വകുപ്പ് ഇ-കൊമേഴ്‌സ് രംഗത്തേക്ക്

കൊച്ചി| WEBDUNIA|
PRO
ഇ-കൊമേഴ്‌സ് കമ്പനികളുമായി കൈകോര്‍ത്ത് നഷ്ടപ്രതാപം തിരികെ പിടിക്കാന്‍ തപാല്‍ വകുപ്പ് ഒരുങ്ങുന്നു. ഏറ്റവും വലിയ ഇ കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയില്‍ തപാല്‍ വകുപ്പുമായി കൈകോര്‍ക്കാനൊരുങ്ങുകയാണത്രെ.

മുന്‍കൂര്‍ പണം നല്‍കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ ഇന്ത്യാ പോസ്റ്റിലൂടെ സാധനങ്ങളെത്തിക്കുന്നത്. ഇനി 'ക്യാഷ് ഓണ്‍ ഡെലിവറി' സൗകര്യം കൂടി ഇന്ത്യാ പോസ്റ്റിലൂടെ എത്തിക്കാനാണ് ആമസോണ്‍ ശ്രമിക്കുന്നത്.

ഈ ധാരണയിലെത്തിയാല്‍ ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ് സാധ്യമാകും. ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ പോസ്റ്റ്മാന്‍ കൊണ്ടുവരുമ്പോള്‍ മാത്രം പണം നല്‍കിയാല്‍ മതി.

പാര്‍സലുകളും മൊബൈല്‍ ഫോണും ഇ-മെയിലുമൊക്കെ വ്യാപകമായതോടെ പ്രതാപം നഷ്ടമായ തപാല്‍ വകുപ്പിന് വലിയൊരു തിരിച്ചുവരവിനുള്ള അവസരമാണ് ഇ-കൊമേഴ്‌സ് രംഗം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :