1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Popular Front Ban

പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ അഴിക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Popular Front
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ അഴിക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. പാര്‍ട്ടിയുടെ നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിന്റെ കൊടികള്‍ അഴിച്ചു മാറ്റുന്നതിനിടെയാണ് ഇരുവരും മുദ്രാവാക്യം വിളിച്ചത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കും. കല്ലമ്പലം സ്വദേശി നസീര്‍, ഈരാണിമുക്ക് സ്വദേശി മുഹമ്മദ് സലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അടുത്ത ലേഖനം
ആലുവയില്‍ ആറു വയസ്സുള്ള കുട്ടിയുമായി പിതാവ് പുഴയില്‍ ചാടി; പിതാവിന്റെ മൃതദേഹം കിട്ടി