സഞ്ജിത്, നന്ദു, അഭിമന്യു, ബിപിൻ: പോപ്പുലർ ഫ്രണ്ട് നിരോധന ഉത്തരവിൽ കേരളത്തിലെ 4 കൊലപാതകങ്ങളും

അഭിറാം മനോഹർ| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (13:05 IST)
പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതിൽ കേരളത്തിൽ നടന്ന നാല് കൊലപാതകങ്ങളെയും പരാമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആർഎസ്എസ് പ്രവർത്തകരായ പാലക്കാട്ടെ സഞ്ജിത്തിന്റെയും ചേര്‍ത്തല വയലാറിലെ നന്ദുവിന്റെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിൻ്റെ കൊലപാതകത്തെ പറ്റിയും ബിപിൻ വധത്തെ പറ്റിയും നിരോധനത്തിൽ പരാമർശമുണ്ട്.

പോപ്പുലർ ഫ്രണ്ടിൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ചകാര്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ് കേരളത്തിലെ കൊലപാതകകേസുകളും ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഐഎസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഭീകരവാദ സംഘടനകളുമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബന്ധം, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളും നിരോധനത്തിൽ പറയുന്നു.

ജനാധിപത്യത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിൻ്റെ ഭരണഘടനാ മൂല്യങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഹേളിച്ചാണ് സംഘടനയുടെ പ്രവർത്തനമെന്നും ഉത്തരവിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :