നാദാപുരത്ത് എസ്‌ഐയെ കൈയേറ്റം ചെയ്ത 5 പോപ്പുലര്‍ ഫ്രണ്ട്കാര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 24 സെപ്‌റ്റംബര്‍ 2022 (12:28 IST)
നാദാപുരത്ത് എസ്‌ഐയെ കൈയേറ്റം ചെയ്ത 5 പോപ്പുലര്‍ ഫ്രണ്ട്കാര്‍ അറസ്റ്റില്‍. പേരോട് സ്വദേശികളായ റാഷിദ്, ബഷീര്‍, റിയാസ്, അഷ്‌കര്‍, അബ്ദുള്ള ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഹര്‍ത്താലിന്റെ ഇടയിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്‌ഐയുടെ യൂണിഫോമിലെ നെയിംബോര്‍ഡ് വലിച്ചുകീറി കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :