1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Poonkazhali will investigate Vadakkanchery rape case

വടക്കാഞ്ചേരി പീഡനം: അന്വേഷണച്ചുമതല പൂങ്കഴലിക്ക്

വടക്കാഞ്ചേരി പീഡനം പൂങ്കഴലി അന്വേഷിക്കും

വടക്കാഞ്ചേരി
വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിന്റെ അന്വേഷണച്ചുമതല പാലക്കാട് ടൌണ്‍ എസ് എസ് പി ജി പൂങ്കഴലിക്ക്. സൌത്ത് സോണ്‍ എ ഡി ജി പി ബി.സന്ധ്യയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
പീഡനക്കേസ് അന്വേഷിക്കുന്ന സംഘത്തില്‍ അഴിച്ചുപണി വരുത്തിയാണ് ഇത്.
 
അന്വേഷണസംഘത്തെ തൃശൂര്‍ സിറ്റി, റൂറല്‍ പൊലീസ് മേധാവികളായ ഡോ ഹിമേന്ദ്രനാഥും ആര്‍ നിശാന്തിനിയും സഹായിക്കും. ഒല്ലൂര്‍ സി ഐ കെ കെ സജീവും ആലത്തൂര്‍ സി ഐ എലിസബത്തും സംഘത്തിലുണ്ട്.
 
പരാതിക്കാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണമുയര്‍ന്ന ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാണ് പുതിയ സംഘത്തെ രൂപീകരിച്ചത്. തൃശൂരിലെത്തിയ എ ഡി ജി പി സന്ധ്യ അന്വേഷണസംഘവുമായി കൂടിക്കാഴ്ച നടത്തി.
അടുത്ത ലേഖനം
തെരഞ്ഞെടുപ്പിനു മുമ്പ് അമേരിക്കയില്‍ ഭീകരാക്രമണം നടന്നേക്കും; ആക്രമണത്തിന് അല്‍ - ക്വയ്ദ പദ്ധതിയിടുന്നെന്ന് റിപ്പോര്‍ട്ട്