1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Poojappura jail covid case

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Covid
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലില്‍ രോഗികളുടെ എണ്ണം 164 രോഗികളായി.
 
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വ്യാഴാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 41 പേര്‍ക്ക് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. നൂറു പേരിലായിരുന്നു പരിശോധന നടത്തിയത്. ഇത് കൂടാതെ ഒരു ജയില്‍ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  എന്നാല്‍ രോഗം ആരില്‍ നിന്നാണ് ഇവിടത്തെ അന്തേവാസികള്‍ക്ക് പകര്‍ന്നത് എന്ന്  ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികാരികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു.
അടുത്ത ലേഖനം
എം ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്