1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actress nikki galrani tests covid

നടി നിക്കി ഗല്‍റാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Film
സിനിമാതാരം നിക്കി ഗല്‍റാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞാഴ്ച കൊവിഡ് സ്ഥിരീകരിച്ചെന്നും ഇപ്പോള്‍ ആരോഗ്യം മെച്ചപ്പെട്ടെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. തന്നെ ചികിത്സിച്ച എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും തമിഴ്‌നാട് സര്‍ക്കാരിനും ചെന്നൈ കോര്‍പ്പറേഷനും നന്ദി പറയുന്നതായും താരം കുറിച്ചു.
 
കൊവിഡിന്റെ ചെറിയ ലക്ഷണങ്ങളാണ് തനിക്ക് ഉണ്ടായിരുന്നത്. തൊണ്ടയില്‍ ചെറിയ അസ്വസ്ഥതയും പനിയും ഉണ്ടായിരുന്നു. കൊവിഡിന്റെ എല്ലാ പ്രോട്ടോക്കോളും താന്‍ പിന്‍ന്തുടരുന്നതായും താരം അറിയിച്ചു.
അടുത്ത ലേഖനം
മരക്കാർ പുതിയ സ്റ്റിൽ പുറത്ത്, മോഹൻലാലിൻറെ വീരനായകൻ റിലീസ് എന്ന് ?