1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. shibu baby jhone

ഷിബു ബേബി ജോണിനെ തൊഴില്‍ വകുപ്പില്‍ നിന്ന് മാറ്റണമെന്ന് ഐഎന്‍ടിയുസി

ഷിബു ബേബി ജോണ്‍
തൊഴില്‍ വകുപ്പില്‍ നിന്ന് മന്ത്രി ഷിബു ബേബി ജോണിനെ മാറ്റണമെന്ന ആവശ്യപ്പെട്ട് ഐഎന്‍ ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രംഗത്ത്.

തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ വകുപ്പ് പൂര്‍ണ്ണമായി പരാജയപ്പെടുകയാണെന്നും വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും ആര്‍ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.

ഐ എന്‍ ടി യു സിയുടെ അറുപത്തി എട്ടാമത് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.
About Writer
VISHNU.NL