മന്ത്രിമാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് പറന്നു!

കൊച്ചി| Last Modified ശനി, 3 മെയ് 2014 (10:27 IST)
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പൊതുഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചെലവിട്ട് മന്ത്രിമാര്‍ വിദേശയാത്ര നടത്തി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എട്ട് മന്ത്രിമാര്‍  28 ലക്ഷം രൂപ ചെലവിട്ടാണ് വിദേശയാത്ര നടത്തിയത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായിരുന്നില്ല ഈ യാത്രകള്‍.
 
ഒമ്പത് ലക്ഷത്തി 24,248 രൂപ ചെലവിട്ട തൊഴില്‍മന്ത്രി ഷിബുബേബി ജോണാണ് വിദേശയാത്ര നടത്താന്‍ പൊതു ഖജനാവ് ഉപയോഗിച്ചവരില്‍ ഒന്നാമത്. മ്യൂണിച്ച്, ലണ്ടന്‍, സിംഗപ്പൂര്‍, ജക്കാര്‍ത്ത, ബാര്‍സലോണ, മാഡ്രിഡ് എന്നിവിടങ്ങളിലേക്കാണ് മന്ത്രി യാത്ര പോയത്.
 
പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എപി അനില്‍കുമാര്‍ ആറ് ലക്ഷത്തി 53,727 രൂപയാണ് ചെലവിട്ടത്. പട്ടികജാതി ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രി സന്ദര്‍ശിച്ചത് സിഡ്‌നിയും, ബ്രിസ്‌ബോണും മെല്‍ബണും. നാല് ലക്ഷം ചെലവിട്ട് പിജെ ജോസഫും റോം ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. യാത്രകളൊന്നും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കല്ലെന്നാണ് പൊതുഭരണ വകുപ്പ് വ്യക്തമാക്കി
 
ലക്ഷം രൂപയ്ക്ക് താഴെ ചെലവിട്ടവരുടെ പട്ടികയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍ എന്നിവരുള്‍പ്പെടെയുള്ള ആറ് കോണ്‍ഗ്രസ് മന്ത്രിമാര്‍ പൊതുഖജനാവിലെ തുക വിദേശത്ത് പോകാന്‍ ഉപയോഗിച്ചിട്ടില്ല. നാല് ലീഗ് മന്ത്രിമാരും സ്വന്തം ചെലവിലാണ് വിദേശത്തേക്ക് പോയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :