1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Policeman caught at spa while on duty transferred

ഡ്യൂട്ടി സമയത്ത് സ്പായില്‍ നിന്ന് പിടികൂടിയ പോലീസുകാരന് സ്ഥലം മാറ്റം

police
കൊച്ചി: ഡ്യൂട്ടിയിലിരിക്കെ സ്പായില്‍ നിന്ന് വിജിലന്‍സ് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തൃക്കാക്കര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) എ കെ സുധീറിനെതിരെയാണ് നടപടി. ഇയാളെ സിറ്റി പോലീസ് ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പായില്‍ നിന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. 
 
സുധീര്‍ പതിവായി സ്പായില്‍ പോയി പണം പിരിക്കാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എന്നാല്‍ അന്ന് വിജിലന്‍സിന് പണമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
അടുത്ത ലേഖനം
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ 'യു ടേണ്‍'; പരമ്പരാഗത ആചാരങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് കോടതിയെ അറിയിക്കും