കായംകുളം|
jibin|
Last Modified വെള്ളി, 2 ജനുവരി 2015 (20:15 IST)
പുനലൂര്‍ തെന്‍മലയില്‍ മാല മോഷണ കേസില്‍ പിടിയിലായത് താത്കാലികമായി ഇമാമായി പ്രവര്‍ത്തിച്ചിരുന്ന കായംകുളം കൊറ്റുകുളങ്ങര തട്ടാന്‍ തറയില്‍ മുഹമ്മദ് മന്‍സൂര്‍ എന്ന 25 കാരനായ യുവാവാണ്. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ പള്ളിയില്‍ ഇയാള്‍ താമസിച്ചിരുന്ന പൂട്ടിയിട്ട മുറി തുറന്നപ്പോള്‍ പൊലീസ് 35 കാരിയായ സ്ത്രീയേയും കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ ഈ യുവതി എങ്ങനെ പൂട്ടിയിട്ട മുറിയില്‍ അകപ്പെട്ടു എന്ന ചോദ്യത്തിന് ഇയാള്‍ പറയുന്നത് ഇയാളുടെ ഒരു സുഹൃത്താണു യുവതിയുമായി എത്തിയതെന്നും പിന്നീട് സുഹൃത്ത് യുവതിയെ മുറിയിലാക്കി പൂട്ടി പുറത്തുപോയി എന്നാണ്.
എന്തായാലും മോഷണം നടത്തിയ ആള്‍ പറയുന്നത് മുഖവിലയ്ക്കെടുക്കാന്‍ തയ്യാറല്ലാത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ പല പള്ളികളില്‍ താത്കാലിക ഇമാമായി ജോലി ചെയ്തിട്ടുണ്ടെന്നാണു വിവരം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.