ഗുജറാത്ത്|
jibin|
Last Updated:
വ്യാഴം, 1 ജനുവരി 2015 (14:00 IST)
പൗരുഷത്തെക്കുറിച്ചും പാചകത്തിലെ കഴിവിനെക്കുറിച്ചും കളിയാക്കിയ ഭാര്യയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഗുജറാത്തിലെ ഒരു ഗ്രാമത്തിലെ
സുമൻ എന്ന മുപ്പത്തെട്ടുകാരിയെയാണ് ഭര്‍ത്താവായ ഗണപത് വാസ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം സുമനും ഗണപത് വാസും വീട്ടില്‍ ഉണ്ടായിരുന്നു. സംസാരത്തിനിടെ ചെറിയ തര്‍ക്കം ഉണ്ടാകുകയും ചെയ്തു. ഈ സമയം കറിക്ക് അരിയുകയായിരുന്ന സുമന്‍ ഭര്‍ത്താവിന്റെ പൗരുഷത്തെക്കുറിച്ചും പാചകത്തിലെ കഴിവിനെക്കുറിച്ചും കളിയാക്കുകയും ചെയ്തു. കലി കയറിയ ഭര്‍ത്താവ് സുമന്റെ കൈയില്‍ നിന്നും കത്തി തട്ടിപ്പറിക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ഇതിനിടെ കത്തി കൈക്കലാക്കിയ ഗണപത് വാസ് യുവതിയുടെ തോളില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. ആറിഞ്ചിലധികം നീളമുള്ളതായിരുന്നു കത്തിയുടെ പിടിഭാഗം വരെ ഇയാള്‍ കുത്തിയിറക്കിയിരുന്നു.
കുത്തേറ്റ സുമൻ അയൽവീട്ടിൽ അഭയംതേടുകയായിരുന്നു. അവരാണ് യുവതിയെ ആശുപത്രിയിലാക്കിയത്. കത്തി ശരീരത്തിൽ ആഴ്ന്നിറങ്ങിയെങ്കിലും പ്രധാന ഞരമ്പുകൾക്കൊന്നും പ്രശ്നമുണ്ടായില്ല. കത്തി ഊരാന്‍ ശ്രമിക്കാത്തത് ഞരമ്പുകള്‍ മുറിഞ്ഞ് പോകുന്നത് തടയാന്‍ സാധിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. വിവരം പൊലീസ് അറിഞ്ഞതോടെ ഒളിവില്‍ പോയ ഗണപത് വാസിനെ ഒരു പാർക്കിൽ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. പെട്ടെന്നുള്ള ദേഷ്യത്താലാണ് താൻ ഭാര്യയെ ആക്രമിച്ചതെന്നാണ്
ഇയാൾ പൊലീസിനോട് പറഞ്ഞത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.