ജവാനില്‍ നിന്നു കൈക്കൂലിവാങ്ങിയ പൊലീസുകാരന്‍ പിടിയില്‍

പത്തനംതിട്ട| vishnu| Last Updated: വെള്ളി, 2 ജനുവരി 2015 (16:01 IST)
പട്ടാളക്കാരനില്‍ നിന്ന് കള്ളക്കേസ്‌ ഒതുക്കുന്നതിനായി കൈക്കൂലി വാങ്ങിയ പൊലീസുകാരന്‍ പിടിയിലായി. പത്തനംതിട്ട പൊലീസ്‌ സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ആയ കോന്നി കുമ്മണ്ണൂര്‍ സ്വദേശി താജുദ്ദീന്‍ എന്ന 39 കാരനാണു വിജിലന്‍സിന്റെ പിടിയില്‍ പെട്ടത്‌.

ബന്ധുക്കള്‍ തമ്മിലുള്ള വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട്‌ പട്ടാളക്കാരനായ പ്രക്കാനം മുട്ടത്തുകോണം എരുമത്തടത്തില്‍ രതീഷ്‌ കുമാറില്‍ നിന്നാണു താജുദ്ദീന്‍ ആദ്യ ഗഡുവായി പതിനായിരം വാങ്ങിയിരുന്നത്‌. വീണ്ടും പതിനയ്യായിരം രൂപ കൂടി വേണമെന്ന് താജുദ്ദീന്‍ ആവശ്യപ്പെട്ടപ്പോഴാണു രതീഷ്‌ കുമാര്‍ വിജിലന്‍സ്‌ ഡി.വൈ.എസ്‌.പിക്ക്‌ പരാതി നല്‍കിയത്‌.

അടൂര്‍ പതിനാലാം മൈലിലെ ലൈഫ്‌ ലൈന്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു കൈക്കൂലിയായി പതിനയ്യായിരം രൂപ രതീഷ്‌ താജുദ്ദീനു കൈമാറിയത്‌. തുടര്‍ന്ന് വിജിലന്‍സ്‌ താജുദ്ദീനെ വലയിലുമാക്കി. ശബരിമല ഡ്യൂട്ടിയോട്‌ അനുബന്ധിച്ച്‌ താജുദ്ദീന്‍ വടശേരിക്കര പൊലീസ്‌ സ്റ്റേഷനില്‍ ജോലി ചെയ്യുകയാണിപ്പോള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :