അനുബന്ധ വാര്‍ത്തകള്‍
- എല്ലാ ഫാസിസ്റ്റുകളുടെയും അന്ത്യം തന്നെയാണ് നിങ്ങളെയും കാത്തിരിക്കുന്നത്:മുഖ്യമന്ത്രിക്കെതിരെ മാവോയിസ്റ്റ് ലഘുലേഖ
- വീട്ടിലെ സ്ത്രീകളെ ശല്യം ചെയ്യുന്നു, ഗുണ്ടാപിരിവും, സഹിക്കാൻ വയ്യാതെയാണ് കാക്ക അനീഷിനെ കൊലചെയ്തതെന്ന് യുവാക്കളുടെ മൊഴി
- മരം മുറി കേസ്: സംസ്ഥാനത്ത് ഒരാള്‍ കൂടി അറസ്റ്റില്‍
- ആളില്ലാത്ത വീട്ടില്‍ നിന്ന് 3 ലക്ഷവും 40 പവനും കവര്‍ന്നു
- 'മോള്‍ക്ക് വേണ്ടി എന്തിനും തയ്യാര്‍'; വഴി തേടിപിടിച്ച് ഷിഹാബുദീന്‍ ഗൗരി നന്ദയുടെ വീട്ടിലെത്തി
സീനിയോറിറ്റി തര്‍ക്കം: വനിതാ എസ്ഐമാര്‍ തമ്മില്‍ കയ്യാങ്കളി
കൊട്ടാരക്കര: പോലീസ് സേനയിലെ സീനിയോറിറ്റി തര്‍ക്കം ഒടുവില്‍ വനിതാ എസ്.ഐ മാര്‍ തമ്മില്‍ കയ്യാങ്കളിയില്‍ അവസാനിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ കൈക്കു പരുക്കേറ്റ ഒരു എസ്. ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൊട്ടാരക്കര പോലീസ് വനിതാ സെല്ലില്‍ ഈ സംഭവം അരങ്ങേറിയത്. സീനിയോറിറ്റി സംബന്ധമായ തര്‍ക്കം നേരത്തെ തന്നെ നിലനില്‍ക്കുന്നത്. തര്‍ക്കം കഴിഞ്ഞ ദിവസം ഈ രീതിയില്‍ കലാശിച്ചു എന്നേയുള്ളു.
ഈ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി കെ.ബി.രവി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.