വ്യാജ പോലീസ് എസ്.ഐ പിടിയിലായി

എ കെ ജെ അയ്യർ| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (20:08 IST)
മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തുള്ള വാടക ക്വർട്ടേഴ്‌സുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ എസ്.ഐ യെ പിടികൂടി. വലിയോറ പറങ്ങോടത്ത് സെയ്തലവി എന്ന 44 കാരനാണ് പിടിയിലായത്.

നിരവധി കേസുകളിലെ പ്രതിയായ ഇയാളെ കുറ്റിപ്പുറം പൊലീസാണ് പിടികൂടിയത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്നു മാസം മുമ്പ് ഇയാൾ ക്രൈംബ്രാഞ്ച് എസ്.ഐ ആണെന്ന് പറഞ്ഞു വിവാഹം ചെയ്തിരുന്നു. ഇവരുമൊത്തു ഇയാൾ മാസത്തിലേറെക്കാലമായി ചെമ്പിക്കലിൽ ഉള്ള ഒരു വാടക ക്വാർട്ടേഴ്‌സിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെ കുറ്റിപ്പുറം പോലീസ് മയക്കുമരുന്ന് സംഘങ്ങളെയും അനധികൃതത താമസക്കാരെയും കണ്ടെത്തുന്നതിനായി പരിശോധന നടത്തവേയാണ് സെയ്തലവി പിടിയിലായത്.

ഇയാളിൽ നിന്ന് നിരവധി എ.ടി.എം കാർഡുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തു. ഇയാൾ 2017 കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും പ്രതിയാണ്. ഇതിനു സമാനമായ മറ്റൊരു കേസ് ഇയാൾക്കെതിരെ നിലമ്പൂർ പോലീസ് സ്റേഷനിലുമുണ്ട്. നാട്ടിൽ ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :