സഹപ്രവര്‍ത്തകരായ പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (12:20 IST)
സഹപ്രവര്‍ത്തകരായ പോലീസുകാരെ പറ്റിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍പോലീസ് ഉദ്യോഗസ്ഥന്‍ പിടിയിലായി. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി 43 കാരനായ അമീര്‍ ഷായാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകരായ പോലീസുകാരില്‍ നിന്നും സൊസൈറ്റി വായ്പ എടുപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2017, 2018 കാലയളവിലാണ് തട്ടിപ്പ് ഇയാള്‍ നടത്തിയത്. ഇയാളുടെ തട്ടിപ്പിനിരയായ കുറച്ചുപേര്‍ മാത്രമാണ് പരാതി നല്‍കിയത്. വകുപ്പുതല അന്വേഷണം ഭയന്നാണ് കൂടുതല്‍ പേരും പരാതി നല്‍കാന്‍ മടിച്ചതെന്നാണ് കരുതുന്നത്.

ആറു കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് സൂചന. പണം നഷ്ടപ്പെട്ട പോലീസുകാരില്‍ ഏറിയ പങ്കും പരാതി നല്‍കിയിട്ടില്ല. പരാതിയെ തുടര്‍ന്ന് ഇയാളെ 2019 സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിട്ടുണ്ടായിരുന്നു. ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :