ഇടുക്കി അണക്കെട്ടില്‍ നിന്ന് ഇന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2022 (08:50 IST)
ഇടുക്കി അണക്കെട്ടില്‍ നിന്ന് ഇന്ന് കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും. കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ടായിരുന്നു, 3230 ഘന അടി വെള്ളമായിട്ടാണ് വെള്ളം പുറത്തുവിടുന്നത് വര്‍ദ്ധിപ്പിച്ചിരുന്നത്. ഇടുക്കി അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടാല്‍ ആദ്യഘട്ടത്തില്‍ ഒന്നരലക്ഷം ലിറ്ററും പിന്നാലെ രണ്ടുലക്ഷം ലിറ്ററും വെള്ളമായിരിക്കും തുറന്നു വിടുന്നത്.

മുമ്പ് വളരെ വര്‍ഷങ്ങള്‍ കൂടുമ്പോളായിരുന്നു ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടാവുന്നത്. എന്നാല്‍ സമീപവര്‍ഷങ്ങളില്‍ ഇത് തുടര്‍ക്കഥ ആവുകയായിരുന്നു. 2018 ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ 26 വര്‍ഷത്തിനുശേഷം ആയിരുന്നു അത്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകള്‍ ഇല്ല എന്നതാണ് സത്യം. അതിനാല്‍ തന്നെ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ആണ് തുറക്കുന്നത്. ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ഇടുക്കി ആര്‍ച്ച് ഡാം എന്നിവ ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ആണ് തുറക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :