തെങ്ങും‍മണ്ട സച്ചു 'കാപ്പ' പ്രകാരം അറസ്റ്റില്‍

പൊലീസ് , അറസ്റ്റ് , തെങ്ങും‍മണ്ട സച്ചു
കഴക്കൂട്ടം| jibin| Last Modified വെള്ളി, 5 ജൂണ്‍ 2015 (15:29 IST)
ഒട്ടേറെ അടിപിടി, പിടിച്ചുപറി കേസുകളിലെ പ്രതിയായ പോത്തന്‍കോട് കണിയാര്‍ക്കോണം ചന്ദ്രാ ഭവനില്‍ തെങ്ങും‍മണ്ട എന്നറിയപ്പെടുന്ന സച്ചുവിനെ (23) കാപ്പ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.

കീഴ്തോന്നയ്ക്കല്‍ സജീര്‍, ശിവപ്രസാദ്, പ്ലാമൂട് മൈപ്പറമ്പില്‍ ഗിരീഷ്, പേരുത്തല സ്വദേശി സുധീഷ് ദാസ്, അണ്ടൂര്‍ക്കോണം എല്‍പിഎസ്നടുത്ത് താമസം ഹലീല്‍ റഹ്‍മാന്‍ എന്നിവരെ മര്‍ദ്ദിച്ച കേസുകളിലും പ്രതിയായ സച്ചുവിനെ പോത്തന്‍കോട് പൊലീസാണ്‌ അറസ്റ്റ് ചെയ്തത്.

പേരൂത്തല സ്വദേശി ഉമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് 3100 രൂപ പിടിച്ചുപറിച്ച കേസിലും ഇയാള്‍ പ്രതിയാണ്‌. എസ്ഐ വിജയരാഘവന്‍, എ.എസ്.ഐമാരായ നസിറുദ്ദീന്‍, കൃഷ്ണപ്രസാദ് എന്നിവര്‍ അടങ്ങിയ പൊലീസ് സംഘമാണ്‌ സച്ചുവിനെ വലയിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :