തട്ടിപ്പ് വീരന്മാര്‍ പൊലീസ് വലയില്‍

പെരിന്തല്‍മണ്ണ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2015 (14:57 IST)
വാഹന പരിശോധന നടത്തവേ അപ്രതീക്ഷിതമായി അന്തര്‍ സംസ്ഥാന തട്ടിപ്പ് സംഘത്തെ പൊലീസ് വലയിലാക്കി. മലപ്പുറം പൂക്കോട്ടൂര്‍ വേങ്ങതൊടി വീട്ടില്‍ മുസ്തഫ (44), പൂക്കോട്ടൂര്‍ ഇട്ടിയകത്ത് വീട്ടില്‍ റിയാസ് (31), താനൂര്‍ കെ.പുരം സ്വദേശി പനയ്ക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് (37) എന്നിവരാണ് പിടിയിലായത്.


വ്യാജ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യാജ വിസ, മെഡികല്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നാണ് ഇവര്‍ വന്‍ തുക തട്ടിയെടുത്തത്. തട്ടിപ്പ് സംഘ നേതാവ് മുസ്തഫ 2008 ല്‍ സൌദിയില്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2009 ല്‍ തമിഴ്നാട്ടില്‍ തട്ടിപ്പ് കേസിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ കൂട്ടാളി റിയാസും സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

തട്ടിപ്പിനിരയായ പുലാമന്തോള്‍ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് വ്യാപകമായി ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. പൊള്ളാച്ചി, ഉദുമല്‍ പേട്ട, കാളികാവ്, ഇരിങ്ങാലക്കുട എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :