ഓണ്‍ലൈന്‍ പെണ്‍വാണിഭം: 10 പേര്‍ പിടിയില്‍

കഴക്കൂട്ടം| JJ| Last Modified ഞായര്‍, 16 ഓഗസ്റ്റ് 2015 (13:49 IST)
ഓണ്‍ലൈന്‍ വഴി ഇടപാടുകാരെ കണ്ടെത്തി പെണ്‍വാണിഭം നടത്തിയവരെ പൊലീസ് പിടികൂടി. ഫ്ലാറ്റു കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭം നടത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇടുക്കി സ്വദേശി ബിജു നായര്‍ (30), നെടുമങ്ങാട് സ്വദേശി ഷീബ (31), മണക്കാട് പ്രമോദ് (33), രാജന്‍ (48), കര്‍ണ്ണാടക സ്വദേശികളായ രഞ്ജിത (21), പ്രീതി (21), നെടുമങ്ങാട് സ്വദേശി ദിലീപ് (41), പത്തനംതിട്ട ശ്രീനാഥ് (21), ബംഗാള്‍ സ്വദേശി ഷൈന (21), കോതമംഗലം സ്വദേശി അന്‍ഷ (24) എന്നിവരാണ് പൊലീസ് വലയിലായത്.

വെബ്സൈറ്റു വഴിയായിരുന്നു ഇവര്‍ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പാങ്ങപ്പാറയിലെ ഫ്ലാറ്റിലായിരുന്നു ഇടപാട്. മണിക്കൂറിന് അയ്യായിരം
മുതല്‍ പതിനായിരം വരെയും ഒരു രാത്രിക്ക് 25000 രൂപയുമായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.

ആഴ്ചതോറും സംഘം സ്ഥലം മാറുമായിരുന്നു. അന്തര്‍ സംസ്ഥാന എയര്‍ ബസുകളില്‍ പുതിയ പെണ്‍കുട്ടികളെ എത്തിച്ചായിരുന്നു ഇടപാട്. മെഡിക്കല്‍ കോളജ്, പരുത്തിപ്പാറ, അമ്പലം മുക്ക് എന്നിവിടങ്ങളിലും ഇവര്‍ ഇതിനു മുമ്പ് കേന്ദ്രമാക്കിയിരുന്നു.

ബാംഗ്ലൂര്‍ സ്വദേശികളായ ഏജന്‍റുമാര്‍ മുഖേനയായിരുന്നു ഇവര്‍ പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. റൂറല്‍ എസ് പി ഷഫീന്‍ അഹമ്മദിന്‍റെ നിര്‍ദ്ദേശാനുസരണം ആറ്റിങ്ങല്‍ ഡി വൈ എസ് പി പ്രതാപന്‍ നായര്‍, കഴക്കൂട്ടം സി ഐ കെ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :