കൊടുമണ്‍|
JOYS JOY|
Last Modified ശനി, 15 ഓഗസ്റ്റ് 2015 (17:04 IST)
രാത്രിയില്‍ ഉയര്‍ത്തിയ ദേശീയ
പതാക പൊലീസ് അഴിച്ചു മാറ്റി. പത്തനംതിട്ടയില്‍ ആണ് സംഭവം. പത്തനംതിട്ട ജില്ല സഹകരണ ബാങ്കിന്റെ കൊടുമണ്‍ ശാഖ ഓഫീസില്‍ ആയിരുന്നു സംഭവം.
സ്വാതന്ത്ര്യദിനത്തിന് തലേദിവസം ഇവിടെ പതാക ഉയര്‍ത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി സുരക്ഷാ ജീവനക്കാര്‍ ആയിരുന്നു ദേശീയപതാക ഉയര്‍ത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് എത്തി പതാക അഴിച്ചു മാറ്റുകയായിരുന്നു.