പെൺകുട്ടിയുടെ മുഖം മോർഫ് ചെയ്തു പ്രചരിപ്പിച്ച ആൾ പിടിയിൽ

എ ജെ കെ അയ്യർ| Last Updated: ബുധന്‍, 20 ജൂലൈ 2022 (17:44 IST)
തൃശൂർ: വിവാഹ ആവശ്യ നിഷേധിച്ച പെൺകുട്ടിയുടെ മുഖം അശ്ളീല രീതിയിൽ മോർഫ് ചെയ്തു പ്രചരിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മയ്യനാട് മെഡിക്കൽ കോളേജ് തയ്യിൽ വീട്ടിൽ ഫാസിൽ എന്ന 27 കാരനാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ മൂന്നു വർഷമായി ഇയാൾ ഒളിവിലായിരുന്നു. ഇയാൾ അടുത്തിടെ നടക്കാവ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത
മറ്റൊരു കേസിലെ പ്രതിയായി. ക്രൈം ഡ്രൈവ് സംവിധാനത്തിലൂടെ ഇയാളുടെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് മോർഫിംഗ് കേസിലെ പ്രതിയും ഇയാളാണെന്നു കണ്ടെത്തിയത്.

സംസ്ഥാനത്തിന് പുറത്തു ഇരുവരും പഠിക്കുമ്പോഴായിരുന്നു ഇയാൾ വിവാഹ ആവശ്യവുമായി കുട്ടിയെ സമീപിച്ചത്. എന്നാൽ കുട്ടി ഇത് നിരസിച്ചതോടെയാണ് മുഖം മോർഫ് ചെയ്തു കുട്ടിക്കും ബന്ധുക്കൾക്കും ഇയാൾ അയച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :