വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ

എ ജെ കെ അയ്യർ| Last Modified ഞായര്‍, 17 ജൂലൈ 2022 (15:23 IST)
മലപ്പുറം: വിദ്യാർത്ഥികളെ പീഡിപ്പിച്ചു എന്ന പരാതിയിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിലങ്ങാടിയിൽ താമസിക്കുന്ന അഞ്ചുടി സ്വദേശി തൈവളപ്പിൽ ബഷീറിനെയാണ് (49) താനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പീഡനം സംബന്ധിച്ച് നാല് വിദ്യാർത്ഥികളാണ് പരാതി നൽകിയത്. സ്കൂളിനടുത്ത് സ്റ്റേഷനറി കട നടത്തുന്ന ബഷീറിന്റെ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്ന കുട്ടികളെയായിരുന്നു ഇയാൾ പീഡനത്തിന് ഇരയാക്കിയിരുന്നത്. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ പ്രതി പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :