പോക്സോ കേസ് പ്രതിക്ക് 40 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 18 ജൂലൈ 2022 (19:25 IST)
തൃശൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷത്തെ കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കരൂപ്പടന്ന മുസാഫാരിക്കുന്നു സ്വദേശി അരക്കപ്പറമ്പിൽ ഹിളർ എന്ന മുത്തുവിനെ (37) യാണ് ഇരിങ്ങാലക്കുട ഫാസ്റ്റ്റ് ട്രാക്ക് സ്‌പെഷൽ (പോക്സോ) കോടതി ജഡ്ജി കെ.പി.പ്രദീപ് ശിക്ഷിച്ചത്.

പിഴ അടയ്ക്കാത്ത പക്ഷം രണ്ടു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്കു നൽകാനാണ് കോടതി വിധി. 2015 ൽ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതായി ഈ പീഡനക്കേസ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :