വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

എ ജെ കെ അയ്യർ| Last Modified വെള്ളി, 15 ജൂലൈ 2022 (18:08 IST)
അടൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച 48 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കടയ്ക്കാട് മത്തായി വീട്ടിൽ മുഹമ്മദ് ഹനീഫ് റാവുത്തർ അൻസാരിയാണ് അറസ്റ്റിലായത്.

കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മേയിലാണ്. പീഡന വിവരം പെൺകുട്ടി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോയിരുന്നു. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ അതുവഴി പിടികൂടാനും ബുദ്ധിമുട്ടി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭരണിക്കാവിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :