പീഡനശ്രമം : യുവാവ് അറസ്റ്റിൽ

എ ജെ കെ അയ്യർ| Last Modified തിങ്കള്‍, 18 ജൂലൈ 2022 (13:30 IST)
വെള്ളറട: വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചമൂട് പഞ്ചാക്കുഴി കാരവിള അജിൻ ഭവനിൽ അജിൻ എന്ന 23 കാരനാണ് പോലീസിന്റെ പിടിയിലായത്.

അജിന്റെ സുഹൃത്തിന്റെ ജ്യേഷ്ഠന്റെ ഭാര്യയായ ഇരുപത്താറുകാരിയെയാണ് കഴിഞ്ഞ വ്യാഴാഴ്ച അജിൻ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. അജിനെ നെയ്യാറ്റിൻകര കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :