മാല മോഷണം; നാടോടി സ്ത്രീകള്‍ അറസ്‌റ്റില്‍

നാടോടി സ്ത്രീകള്‍ , മാല മോഷണം , പൊലീസ് , അറസ്‌റ്റ്
പത്തനാപുരം| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (19:08 IST)
പട്ടാഴി ദേവീക്ഷേത്ര ദര്‍ശനത്തിനെത്തിയ ദമ്പതികളുടെ കുട്ടിയുടെ മാല മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടുകാരായ രണ്ട് നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. മസലമ്മ (35), ജ്യോതി (40) എന്നിവരാണു പൊലീസ് പിടിയിലായത്.

തലവൂര്‍ സ്വദേശിനിയുടെ ഒക്കത്തിരുന്ന കുട്ടിയുടെ മാലയാണു ഇരുവരും ചേര്‍ന്ന് അപഹരിച്ചത്. എന്നാല്‍ അപഹരിച്ച സംഭവം കണ്ട ഭക്തര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് ഭക്തജനങ്ങളും ക്ഷേത്ര ജീവനക്കാരും ചേര്‍ന്ന് ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കുന്നിക്കോട് പൊലീസ് എത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ള മോഷ്ടാക്കള്‍ പത്തനാപുരം താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ പകല്‍ സമയം കറങ്ങി നടന്ന് രാത്രി മോഷണം നടത്തുന്നതായി പരാതിയുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :