സംസ്ഥാനത്ത് സമാന്തര പൊലീസ് സ്റ്റേഷന്‍ ഇല്ലെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 17 ഡിസം‌ബര്‍ 2015 (15:04 IST)
സംസ്ഥാനത്ത് സമാന്തര പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയില്‍ ആണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് പരാതികളോ റിപ്പോര്‍ട്ടോ ഒന്നുമില്ലെന്നും ചെന്നിത്തല സഭയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് സമാന്തര പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുവെന്ന ഡി ജി പിയുടെ വാദമാണ് ആഭ്യന്തര മന്ത്രി നിയമസഭയില്‍ തള്ളി പറഞ്ഞത്.

മുൻ എസ് പി സുനിൽ ജേക്കബിന്‍റെ നേതൃത്വത്തിൽ കൊച്ചിയിൽ സമാന്തര പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നതായി ഡി ജി പി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സമാന്തര പൊലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് മൂന്ന് പൊലീസുകാർ ഒത്താശ ചെയ്യുന്നെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

കോട്ടയം ക്രൈംബ്രാഞ്ച് എസ് പി നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :