ഓപ്പറേഷന്‍ സുരക്ഷ: 422 പേര്‍ അറസ്റ്റില്‍

 ഗുണ്ടാ മാഫിയ , ഓപ്പറേഷന്‍ സുരക്ഷ , പൊലീസ് , പാലക്കാട്ട്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (19:00 IST)
സംഘങ്ങള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളില്‍ 422 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 106 പേരും കൊച്ചി റേഞ്ചില്‍ 70 പേരും തൃശൂര്‍ റേഞ്ചില്‍ 70 പേരും കണ്ണൂര്‍ റേഞ്ചില്‍ 176 പേരുമാണ് അറസ്റ്റിലായത്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ അനുസരിച്ച് തിരുവനന്തപുരം സിറ്റിയില്‍ 24, റൂറലില്‍ 42, കൊല്ലം സിറ്റിയില്‍ 34, കൊല്ലം റൂറലില്‍ 5, പത്തനംതിട്ടയില്‍ ഒന്ന്, ആലപ്പുഴയില്‍ 24, കോട്ടയത്ത് 7 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

ഇതിനൊപ്പം എറണാകുളം സിറ്റിയില്‍ 8, റൂറലില്‍ 31, തൃശൂരില്‍ 13, പാലക്കാട്ട് 37, മലപ്പുറം 20, കോഴിക്കോട് സിറ്റിയില്‍ 50, റൂറലില്‍ 15, വയനാട് 12, കണ്ണൂരില്‍ 72, കാസര്‍കോട് 27 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :