കുട്ടിക്കുറ്റവാളി മോചിതനായി; സന്നദ്ധസംഘടനയ്‌ക്ക് പ്രതിയെ കൈമാറി

  ഡല്‍ഹി കൂട്ടബലാത്സംഗ കേസ് , കൂട്ടബലാത്സംഗം , പൊലീസ് , ഡല്‍ഹി
ന്യൂഡല്‍ഹി| jibin| Last Modified ഞായര്‍, 20 ഡിസം‌ബര്‍ 2015 (17:51 IST)
ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ കുട്ടിക്കുറ്റവാളി മോചിതനായി. ഇയാളുടെ ജീവനു ഭീഷണിയുള്ളതിനാൽ അതീവ രഹസ്യ കേന്ദ്രത്തിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇയാളെ മോചിപ്പിച്ചത്. പേര് വെളിപ്പെടുത്താത്ത ഒരു സന്നദ്ധസംഘടനയ്‌ക്കാണ് കുട്ടിക്കുറ്റവാളിയെ കൈമാറിയത്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഇയാളെ ഡല്‍ഹിയില്‍ തന്നെ പാര്‍പ്പിക്കും.


കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനാവശ്യമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായിരുന്നു. മോചനത്തിന്റെ ഉത്തരവില്‍ ഒപ്പിടുക എന്നതു മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. അഞ്ചുമണിയോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഇയാളെ സന്നദ്ധ സംഘടനയ്‌ക്ക് കൈമാറുകയായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹിയില്‍ ഇന്ത്യാഗേറ്റിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മോചനത്തിനെതിരേ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.

ശനിയാഴ്‌ച പ്രതിയെ നിരീക്ഷണ ഭവനത്തിൽ നിന്നു നഗരത്തിനു പുറത്തെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ജീവനു ഭീഷണിയുള്ളതിനാൽ നീക്കങ്ങൾ അതീവ രഹസ്യമാണ് നീക്കങ്ങള്‍ നടന്നുവന്നത്. 2012 ഡിസംബർ 15നു രാത്രിയാണ് ഓടിക്കൊണ്ടിരുന്ന ബസിൽ പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര മാനഭംഗത്തിനിരയായത്. പെൺകുട്ടി പിന്നീട് ആശുപത്രിയിൽ മരിച്ചു. കുട്ടിക്കുറ്റവാളിയുൾപ്പെടെ കേസിൽ ആറു പ്രതികളായിരുന്നു. മുഖ്യപ്രതി വിചാരണയ്ക്കിടെ തിഹാർ ജയിലിൽ ജീവനൊടുക്കി. വിചാരണക്കോടതി വധശിക്ഷ വിധിച്ച നാലു പ്രതികൾ നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :