1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pocso Thamarassery Instagram

ഇൻസ്റ്റാഗ്രാം വഴി യുവതിക്ക് അശ്ലീല സന്ദേശവും തുടർന്ന് വീട്ടിൽ എത്തി നഗ്നതാ പ്രദർശനവും നടത്തി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

Pocso
കോഴിക്കോട് : ഇൻസ്റ്റാരം വഴി യുവതിക്ക് അശ്ലീല സന്ദേശം അയയ്ച്ച ശേഷം പകൽ സമയം നഗ്നനായി യുവതിയുടെ വീട്ടിലെത്തി അവരെ കടന്നു പിടിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള്ളി കാവും പുറം തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ എന്ന 22 കാരനാണ് പോലീസ് പിടിയിലായത്.
 
താമരശേരി പുതുപ്പാടി കാവും പുറത്തെ യുവതിക്കാണ് യുവാവിൽ നിന്ന് ഉപദ്രവം ഉണ്ടായത്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ മോർഫ് ചെയ്ത നഗ്ന വീഡിയോകളും യുവതിക്ക് ഇൻസ്റ്റാഗ്രാമിലൂടെ അയച്ചു കൊടുത്തിരുന്നു. യുവതി സൈബർ സെല്ലിനു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ ഇപ്പോൾ അറസ്റ്റ് ചെയ്തത്
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
പുതിയ ഫോണ്‍ വാങ്ങിയിട്ട് ചെലവ് ചെയ്തില്ല; 16കാരനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു