എ കെ ജെ അയ്യർ|
Last Modified ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (09:47 IST)
തൃശൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മാള പുത്തൻചിറ കോളനിപ്പറമ്പിൽ നീരജാണ് അറസ്റ്റിലായത്.
പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത ശേഷം സാമൂഹിക മാധ്യമങൾ വഴി അവ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. മാള എസ് എച്ച് ഒ സജിൻ ശശിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡിപ്പിച്ച ശേഷം പീഡന ദൃശ്യങ്ങൾ പകർത്തുകയും ആ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ പക്കൽ നിന്ന് 30 പവൻ്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. കേസന്വേഷണ സംഘത്തിൽ നീനിയർ സി.പി.ഒ പി.എ. അഭിലാഷ്, പി.ഡി.ബിബീഷ്, ഹോംഗാർ സ് വിനോദും ഉണ്ടായിരുന്നു.