1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rape Case Mukesh Arrested

ലൈംഗികാതിക്രമകേസില്‍ നടന്‍ മുകേഷിനെ അറസ്റ്റുചെയ്തു

Mukesh, Lok Sabha Election 2024, CPIM, LDF, Kollam
ലൈംഗികാതിക്രമകേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റുചെയ്തു. കൊച്ചി തീരദേശ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എഐജി പൂങ്കുയലിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ നേരത്തെ വന്നിരുന്നു. അതേസമയം മുകേഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. 
 
വൈദ്യ പരിശോധന നടത്തിയ ശേഷമാണ് വിട്ടയച്ചത്. ഇന്ന് രാവിലെ 10.15നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അഭിഭാഷകനൊപ്പമാണ് മുകേഷ് ചോദ്യം ചെയ്യലിന് എത്തിയത്. മുകേഷിന്റെ മൊഴികള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; ആദ്യമായി 56000 കടന്നു